Kanam Rajendran ‘s statement about media ban

തിരുവനന്തപുരം: കോഴിക്കോട് കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നടപടി ദൗര്‍ഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നും കാനം പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാന്‍ അഭിലാണ്, അനൂപ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ ചെയ്ത് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലേക്കാണ് ഇവരെ പൊലീസ് കൊണ്ടുപോയത്. സഹപ്രവര്‍ത്തകര്‍ക്ക് ഇവരെ കാണാനുള്ള അവസരം പോലും പൊലീസ് നല്‍കിയില്ല.

ഏറെ സമയത്തിന് ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചത്. നടപടിയില്‍ പൊലീസ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിക്കുമെന്ന് ടൗണ്‍ സിഐ കെ എ ബോസ് അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും എസ്‌ഐക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാജുവും അറിയിച്ചു.

മാവോവാദി രൂപേഷിനെ കോടതിയില്‍ ഹാജരാക്കുമെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്നുമായിരുന്നു വിഷയത്തില്‍ പൊലീസുകാരുടെ വിശദീകരണം.

എന്നാല്‍ ഇത് സംബന്ധിച്ച് എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പോ നോട്ടീസോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചില്ല. നിങ്ങള്‍ അനുഭവിക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

Top