തിരുവനന്തപുരം: ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെ അനുമതി റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.
പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് ഇത് സര്‍ക്കാരിന് ഒരു പാഠമായിരിക്കണമെന്നും നവകേരള നിര്‍മാണ സമയത്ത് വിവാദങ്ങള്‍ വേണ്ട എന്നു കരുതിയാണ് ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും ഭരണഘടനാപരമായ ചുമതല മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.