തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മന്ത്രി നിയമസഭയില്‍ പറഞ്ഞതുകൊണ്ടുമാത്രം പദ്ധതി നടപ്പാകില്ലെന്ന് കാനം പറഞ്ഞു.
ഇക്കാര്യത്തില്‍ എല്‍ഡിഎഫാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും പ്രകടന പത്രികയില്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എംഎം മണി നിയമസഭയില്‍ പറഞ്ഞിരുന്നു. 163 മെഗാവാട്ട് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.