മദ്യനയം തൊഴിലാളികള്‍ക്ക് അനുകൂലമായി രൂപീകരിക്കണം; കാനം രാജേന്ദ്രന്‍

kanam rajendran

കൊച്ചി: മദ്യനയം തൊഴിലാളികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പൊതുമേഖലയ്ക്കു കീഴില്‍ കളളുചെത്തു വ്യവസായം കൊണ്ടുവരണം. നിയമസഭാ സമ്മേളനത്തിനു ശേഷം അബ്കാരി നയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഏലമലക്കാടുകളില്‍ മരം മുറിക്കാന്‍ പാടില്ലെന്ന നിലപാടാണ് സിപിഐക്കുള്ളതെന്നും നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടിലും ഇതു തന്നെയാണ് പറയുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top