കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷ നിലപാട്: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: യുഎപിഎ നിയമത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന ആരോപണത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ നേരത്തെ നിലപാടെടുത്തിരുന്നു. കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

താഹ ഫസല്‍ സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുശേഷം യുഎപിഎ വിഷയത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിപിഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാനം രാജേന്ദ്രന്റെ പ്രതികരണം.

മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണസംവിധാനത്തിന് എതിരാണ് സുപ്രിംകോടതിയുടെ വിധി. ഇന്ത്യയിലെ ഇടതുപക്ഷപാര്‍ട്ടികള്‍ യുഎപിഎക്കെതിരാണ്. ഇടതുസര്‍ക്കാര്‍ യുഎപിഎ ചുമത്താന്‍ പാടില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ യുഎപിഎ ചുമത്തുമ്പോള്‍ അത് ഇടതുപക്ഷനിലപാടിന് അനുകൂലമെന്ന് സിപിഐ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top