ഹര്‍ജിയെ ന്യായീകരിച്ച് കാനം ; രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന്

kanam rajendran

തിരുവനന്തപുരം : മൂന്നാര്‍ അനധികൃത കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന് കാനം പറഞ്ഞു.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ല ഹര്‍ജി നല്‍കിയത്. എല്‍ഡിഎഫ് കയ്യേറ്റത്തെ അനുകൂലിക്കുന്നവരല്ലന്നും, രണ്ട് പാര്‍ട്ടിയാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്നും കാനം വ്യക്തമാക്കി.

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി.പ്രസാദാണ് ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റവന്യൂ, വനം വകുപ്പുകളുമാണ് എതിര്‍കക്ഷികള്‍. വനം,പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top