തിരുവനന്തപുരം: വിവാദ മദ്യ വ്യവസായി വിജയ്മല്യക്ക് 20 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു കേസില്‍ പ്രതിയാവുകയും, പാസ്‌പോര്‍ട്ടടക്കം കണ്ടുകെട്ടുകയും ചെയ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്, ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്നും കാനം പറഞ്ഞു.
മദ്യരാജാക്കന്മാര്‍ക്ക് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയും ക്ലബുകള്‍ക്ക് യഥേഷ്ടം ബാര്‍ലൈസന്‍സ് നല്കിയും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയുമാണ് മദ്യ നിരോധനം പ്രസംഗിക്കുന്നതെന്നത് വിരോധാഭാസമാണെന്നും കാനം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.