തിരുവനന്തപുരം: മന്ത്രി എംഎം മണിയുടേത് നാടന്‍ ശൈലിയാണോയെന്നത് ജനം തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
എംഎം മണിയുടേത് നാടന്‍ ശൈലിയാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കാനം പറഞ്ഞു
അതേസമയം എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എംഎം മണി രാജിവെക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് സ്പീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷം അറിയിച്ചിരുന്നു.