തിരുവനന്തപുരം : മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാമെങ്കില്‍ ഫ്‌ലാറ്റുകള്‍ പൊളിയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെന്താണ് ബുദ്ധിമുട്ടെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. നഷ്ടപരിഹാരം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും കാനം അഭിപ്രായപ്പെട്ടു.