തിരുവനന്തപുരം: യുഎപിഎ ചുമത്തി പൊതുപ്രവര്‍ത്തകനെ അറസ്റ്റുചെയ്ത നടപടി അപലപനീയമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ യുഎപിഎ ചുമത്തരുതെന്നാണ് സി.പി.ഐയുടെ പ്രഖ്യാപിത നിലപാട്.
ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ ഇത്തരമൊരു നടപടി ഒരിക്കലും ഉണ്ടായിക്കൂടാ. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ യു.എ.പി.എ നിയമം ഒരിക്കലും ഉപയോഗിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.