മാണിയെ വെള്ളപൂശികൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : കെ.എം മാണിയുടെ എല്‍ഡിഎഫ് പ്രവേശന നീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യമെന്നും മാണിയെ വെള്ളപൂശികൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നിണിയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ മാണി വേണ്ടെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top