കോട്ടയം: ചെങ്ങന്നൂരില്‍ കെ.എം.മാണിയുടെ പാര്‍ട്ടി ആരെ പിന്തുണച്ചാലും എല്‍ഡിഎഫിന് പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ സജി ചെറിയാന് വിജയം ഉറപ്പാണെന്നും പിന്തുണ ആര്‍ക്കാണെന്നത് ഒരു പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും കേരള കോണ്‍ഗ്രസ്സ് ആരെ പിന്തുണച്ചാലും എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും കാനം വ്യക്തമാക്കി.
സമാനമായ നിലപാടാണ് പന്ന്യന്‍ രവീന്ദ്രനും സ്വീകരിച്ചത്. കേരള കോണ്‍ഗ്രസ്സിനോടുള്ള സിപിഐയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ്സ് എം പ്രഖ്യാപിച്ചാല്‍ അദ്ഭുതപ്പെടാനില്ല, കാരണം, അവര്‍ എല്ലാക്കാലവും യുഡിഎഫിന് ഒപ്പം നിന്നവരാണ്, പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.