കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണം; ഹര്‍ജി തള്ളി

ലക്നൗ: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പൊതുജനശ്രദ്ധ നേടുന്നതിന് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് കോടതി വിമര്‍ശിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ പരിമിതമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു.

2016ല്‍ കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമ്മേനത്തില്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടി വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കോടതിയെ സമീപിച്ചത്.

1

Top