ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമം രാജ്യതലസ്ഥാനത്തെ നിയമവാഴ്ചയ്ക്കു നേരെ ചോദ്യം ഉയര്‍ത്തുന്നെന്ന് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍.
സ്വാതന്ത്ര്യ ദിനാഘോഷത്തിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആക്രമണം നടന്നിരിക്കുന്നതെന്നും, ഇത് ക്രമസമാധാനനില സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്നും, ബിജെപിയുടെ നയങ്ങള്‍ക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് പൊരുതണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.
രാജ്യത്തെ നശിപ്പിക്കുന്ന അക്രമികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ മാത്രം മതിയാകില്ലെന്നും, തെരുവിലിറങ്ങി അവര്‍ക്കെതിരെ വിശാല മുന്നണി തീര്‍ത്ത് പ്രതിരോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ അക്രമി തോക്ക് ചൂണ്ടിയിരുന്നു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആളുകള്‍ കൂടിയതോടെ ആക്രമി തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ര
ണ്ടുവര്‍ഷം മുമ്പ് ജെഎന്‍യുവില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രചാരണമാണ് ഉമര്‍ഖാലിദിന് നേരെ നടന്നിരുന്നത്.
അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡല്‍ഹിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.