kanayya kumar song aasadi-pushpavathi

കനയ്യ കുമാറിന്റെ ശബ്ദത്തില്‍ ജെഎന്‍യുവില്‍ ഉയര്‍ന്നു കേള്‍ക്കുകയും പിന്നീട് രാജ്യം മുഴുവന്‍ ഏറ്റുവിളിക്കുകയും ചെയ്ത ആസാദി മുദ്രാവാക്യത്തിന് സംഗീത ഭാഷ്യം ഒരുക്കി പിന്നണിഗായികയായ പുഷ്പാവതി. ഫാസിസത്തിനെതിരെ തൃശ്ശൂരില്‍ നടന്ന മനുഷ്യസംഗമത്തിലാണ് മനുവാദ് സേ ആസാദിയെന്ന് വിപ്ലവ വരികളുടെ സംഗീത ഭാഷ്യവുമായി പുഷ്പാവതി വേദിയിലെത്തിയത്.

സാള്‍ട്ട്& പെപ്പര്‍ എന്ന ചിത്രത്തിലെ ചെമ്പാവ് പുന്നെല്ലിന്‍ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആളാണ് പുഷ്പാവതി. മനുഷ്യസംഗമത്തിന്റെ വേദിയില്‍ ഈ ഗാനം അവതരിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് സദസ്സില്‍ നിന്നും പുഷ്പാവതിക്ക് ലഭിച്ചത്. നീണ്ട കൈയ്യടി നേടിയ ഗാനം വീണ്ടും അവതരിപ്പിക്കാന്‍ സദസ്സ്യര്‍ ആവശ്യപ്പെടുകയും ചെയ്തു.

Top