ഹൈദരാബാദ്: ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവും. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്രിക്കറ്റില്‍ നിന്നും വിലക്ക് വന്നതിന് പിന്നാലെയാണ് സണ്‍റൈസേഴ്‌സ് പുതിയ നായകനെ പ്രഖ്യാപിച്ചത്.
പന്ത് ചുരണ്ടല്‍ വിവാദമുണ്ടായതിന് പിന്നാലെ വാര്‍ണര്‍ ഓസീസ് ഉപനായക സ്ഥാനവും ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചിരുന്നു. ഇതിന് ശേഷമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിവാദത്തില്‍ ഉള്‍പ്പെട്ട നായകന്‍ സ്റ്റീവ് സ്മിത്തിനെയും വാര്‍ണറെയും പന്ത് ചുരണ്ടിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസവുമാണ് വിലക്ക്.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും കിവീസിന്റെ നായകനായുള്ള അനുഭവ സമ്പത്ത് വില്യംസണ് തുണയാവുകയായിരുന്നു.