ദേശീയപുരസ്‌കാരജേത്രിയായ കങ്കണ റണൗട്ട്, ഝാന്‍സി റാണി ലക്ഷ്മിഭായിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള കഠിന പരിശ്രമത്തില്‍. ഇന്ത്യന്‍ സ്വാതന്ത്രസമരം പശ്ചാത്തലമാക്കി കേതന്‍ മേത്ത ഒരുക്കുന്ന രണ്ടാംചിത്രത്തിനായി വാള്‍പ്പയറ്റും കുതിരയോട്ടവും പഠിക്കുകയാണ് കങ്കണ.
ആമിര്‍ഖാന്റെ മംഗല്‍പാണ്ഡെ (2005)യായിരുന്നു ഈ പരമ്പരയിലെ കേതന്‍ മേത്തയുടെ ആദ്യചിത്രം. ബ്രിട്ടീഷ്-ഇന്ത്യന്‍ സംയുക്ത സംരംഭമായ ചിത്രത്തില്‍ ബ്രട്ടീഷ് താരം ഹഗ് ഗ്രാന്റും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മിര്‍ച്ച് മസാല (1985) ഒരുക്കിയ കേതന്‍ മേത്തയുടെ മാഞ്ചി: മൌണ്ടന്‍ മാന്‍ (2015) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.