പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന കങ്കണ റണാവത്തിന്റെ പുതിയ ചിത്രം മണികര്‍ണിക-ദ ക്വീന്‍ ഓഫ് ജാന്‍സിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2019 ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും. എന്നാല്‍ അതേ ദിവസം തന്നെ ഹൃത്വിക് റോഷന്‍ ചിത്രം സൂപ്പര്‍ 30യും തിയറ്ററുകളിലെത്തും. റിപബ്ലിക് ദിനത്തില്‍ ആരുടെ കഥ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
മണികര്‍ണികയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നാഷണല്‍ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് കങ്കണ ചിത്രത്തിന്റെ സംവിധായകന്‍. അങ്കിത ലോഖണ്ട, ജിഷ് സെങ്കുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്രോയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മാത്തമാറ്റിഷ്യന്‍ ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഹൃത്വികിന്റെ സൂപ്പര്‍ 30. നവംബര്‍ 23 2018ല്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് 2019 ജനുവരി 25ലേക്ക് മാറ്റുകയായിരുന്നു.