മുംബൈ:തന്റെ പുതിയൊരാഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് ക്വീന്‍ കങ്കണ റണൗട്ട്.
ചേതന്‍ ഭഗതിന്റെ പുതിയ പുസ്തകം ‘വണ്‍ ഇന്ത്യന്‍ ഗേളി’ന്റെ കൈയെഴുത്ത് പ്രതി വായിക്കാനിടയായ കങ്കണ അദ്ദേഹത്തിന്റെ ഈ കഥ സിനിമ ആവുകയാണെങ്കില്‍ അതില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ചേതനെ തന്നെ നേരിട്ട് വിളിച്ച് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എല്ലാവരും വായിച്ചിരിക്കേണ്ട മികച്ച പുസ്തകമാണിതെന്നാണ് കങ്കണയുടെ അഭിപ്രായം. ശക്തയായ സ്ത്രീ കഥാപാത്രമാണ് വണ്‍ ഇന്ത്യന്‍ ഗേളിലെ പ്രധാന കഥാപാത്രം. സ്വന്തം പ്രണയം കണ്ടെത്താന്‍ പരാജയപ്പെടുന്ന, സമൂഹത്തെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന കഥാപാത്രമാണതെന്നും കങ്കണ വ്യക്തമാക്കി.
അതേസമയം വിശാല്‍ ഭരദ്വാജിന്റെ രംഗൂണ്‍ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന കങ്കണ ചിത്രം. ഷാഹിദ് കപൂര്‍, സെയ്ഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍