മുംബൈ കോര്‍പ്പറേഷന്‍ നടപടിയ്‌ക്കെതിരെ കങ്കണ ഹൈക്കോടതിയില്‍

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റാനുള്ള കോര്‍പ്പറേഷന്‍ നടപടിക്കെതിരെ താരം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി പന്ത്രണ്ടരയ്ക്കാണ് കോടതി പരിഗണിച്ചത്. ഈ സമയത്തിനു മുന്‍പായി കോര്‍പ്പറേഷന്‍ അധികൃതര്‍ കെട്ടിടം പൊളിച്ചു.

മുംബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് മുറിയാണ് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചത്. കങ്കണയുടെ ബംഗ്ലാവില്‍ നിരവധി നിര്‍മാണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയെന്നും ഇത് നഗരസഭയുടെ അനുമതിയോടെയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കങ്കണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും 24 മണിക്കൂറിനുള്ളില്‍ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Top