ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്

ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ‘ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ്‌ താൻ, അതൊരു തമാശയാണ്’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേസില്‍ കങ്കണ റണൗട്ടിന് അന്ധേരി മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച സമൻസ് അയച്ചിരുന്നു. മാർച്ച് ഒന്നിന് കോടതിയിൽ ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വാർത്ത പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷൻ ചാനലുകൾക്കനുവദിച്ച അഭിമുഖത്തിൽ കങ്കണ റണൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്ന് കാണിച്ചാണ് ജാവേദ് അക്തർ നവംബർ രണ്ടിന് ഹർജി നൽകിയത്. ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്നും സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ഉത്തരവാദിയായവരില്‍ ജാവേദ് അക്തറുമുണ്ടെന്നും കങ്കണ ആരോപിച്ചിരുന്നു. ഇത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജാവേദ് അക്തര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Top