മുംബൈ: രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കങ്കണ വ്യക്തമാക്കി.
രാഷ്ട്രീയ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി നിലപാടുകള്‍ വ്യക്തമാക്കുന്ന കങ്കണ താന്‍ ദേശീയ വാദിയല്ലെന്നും നാളെ ജനങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയപ്രവേശനം സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞു.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തെരഞ്ഞെടുത്താന്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും. അതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് നടി വ്യക്തമാക്കി.