കങ്കണയുടെ പുതിയ ചിത്രം ‘തേജസ്’ ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും

യ്ര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പ്രമേയമാക്കി കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രം ‘തേജസി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ റിലീസ്. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. കങ്കണ സ്വന്തം സംവിധാനത്തില്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. കങ്കണ റണൗട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജന്‍സി’ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കങ്കണ റണൗട്ട് തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് സംവിധാനം ചെയ്തത് എന്നതിനാല്‍ ‘എമര്‍ജന്‍സി’യാണ് കങ്കണയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. കങ്കണ റണൗട്ടിന്റെ ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത് എന്നിവരാണ്. പേരു സൂചിപ്പിക്കുന്നതുപോലെ അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ ആണ്.

Top