ലോക്ക്ഡൗണും കോവിഡും മൂലം തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മിക്ക നിര്‍മാതാക്കളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’
ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികയും നടിയുമായ കങ്കണ റനൗട്ട്.
എന്നാല്‍ തലൈവിയുടെ പ്രദര്‍ശനാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളായ ആമസോണും നെറ്റഫ്‌ളിക്‌സും 55 കോടി രൂപയ്ക്ക് വാങ്ങിയതായി കങ്കണ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തലൈവിയുടെ റിലീസിനെ കുറിച്ച് സംസാരിച്ചത്.
തലൈവി, മണികര്‍ണിക പോലുള്ള സിനിമകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കേണ്ടതാണ്. പങ്ക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ തുടങ്ങിയ സിനിമകള്‍ ഡിജിറ്റല്‍ ചേര്‍ന്ന ചേരുവകളോടു കൂടിയതാണ്. രണ്ടും രണ്ട് രീതികള്‍ പിന്തുടരുന്ന സിനിമകളാണ്. അതുകൊണ്ട് സാഹചര്യത്തെ ആശ്രയിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ’, അഭിമുഖത്തില്‍ സംസാരിക്കവേ കങ്കണ പറഞ്ഞു.
ഹിന്ദിയില്‍ നിര്‍മിക്കുന്ന ഈ ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. അരവിന്ദ് സ്വാമിയാണ് സിനിമയില്‍ എം.ജി.ആറിന്റെ വേഷം അവതരിപ്പിക്കുന്നത്.