ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്- കങ്കണ പറഞ്ഞു.
By calling freedom of 1947 as BHEEKH, Kangana Ranaut has insulted not just the whole nation but also martyrdom of countless Indians
These words from an artist who played Manikarnika are shocking!
I wonder if there is any cure/medicine for her stupid blabbering@ANI @TimesNow pic.twitter.com/W5L7ihzz3m— Manjinder Singh Sirsa (मोदी का परिवार) (@mssirsa) November 11, 2021
ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കങ്കണയുടേതെന്നും നടി മാപ്പു പറയണമെന്നും വിമര്‍ശകര്‍ പറയുന്നു.