രാജ്യാന്തര യോഗാ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് കങ്കണയുടെ അഭ്യാസം;വീഡിയോ കാണാം

kangana

രാജ്യാന്തര യോഗാ ദിനമായ ഇന്ന് ആരാധകര്‍ക്കായി യോഗ അഭ്യാസ വീഡിയോ പങ്കുവെച്ച് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. തികച്ചും പ്രൊഫഷണലെപ്പോലെയാണ് കങ്കണയുടെ യോഗാഭ്യാസം.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

പതിനെട്ടു വയസ്സു മുതലാണ് കങ്കണ യോഗ പഠിക്കാന്‍ തുടങ്ങിയത്. ലോകത്തിന്റെ ഏതു കോണിലായാലും യോഗ പഠിക്കാറുണ്ടെന്ന് കങ്കണ നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യ രഹസ്യത്തിനു പിന്നില്‍ യോഗയുമുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു.

Top