കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സിയുടെ
ട്രെയിലര്‍ റിലീസ് ചെയ്തു. ദേശീയ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം 26 ന് ചിത്രം തീയറ്ററിലെത്തും.