കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ ടീസര്‍ പുറത്തിറങ്ങി. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അടിയന്തരാവസ്ഥ പശ്ചാത്തലമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.
ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ വേഷപ്പകര്‍ച്ച നേരത്തേതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധിയുമായി അമ്പരിപ്പിക്കുന്ന സാമ്യമാണ് കങ്കണക്കുള്ളത്. ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അതാണ് തെളിയിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. റിതേഷ് ഷായാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ രേണു പിറ്റിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
A protector or a Dictator? Witness the darkest phase of our history when the leader of our nation declared a war on it’s people.
🔗 https://t.co/oAs2nFWaRd#Emergency releasing worldwide on 24th November pic.twitter.com/ByDIfsQDM7
— Kangana Ranaut (@KanganaTeam) June 24, 2023
അനുപം ഖേര്‍ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തല്‍പഡേ എ.ബി. വാജ്‌പേയിയേയും മഹിമ ചൗധരി പുപുല്‍ ജയകറേയും മിലിന്ദ് സോമന്‍ സാം മനേക് ഷായേയും സതീഷ് കൗശിക് ജഗ്ജീവന്‍ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായര്‍ ആണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്.
മണികര്‍ണിക ഫിലിംസിന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ ആരംഭിച്ചതിന് ശേഷം അതേ ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘എമര്‍ജെന്‍സി.’ 2019 ല്‍ റിലീസ് ചെയ്ത മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു നടി ആദ്യം സംവിധാനം ചെയ്ത ചിത്രം.