ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുകയാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടു വന്നേക്കുമെന്നാണ് സൂചന. വിഷയത്തില്‍ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തുന്നത്.
ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കങ്കണ പറയുന്നു. അന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തയ്ക്ക് ഒപ്പമായിരുന്നു കങ്കണയുടെ പ്രതികരണം.
2021ല്‍ ആണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. ‘ചിലര്‍ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു..എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അടിമ നാമത്തില്‍ നിന്ന് മോചിതനായി…ജയ് ഭാരത്’, എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.
ചന്ദ്രമുഖി 2 ആണ് കങ്കണയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും. രാഘവ ലോറന്‍സ് ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ രജനികാന്ത് ആയിരുന്നു നായകന്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഇത്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രമുഖി 2.