എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഒപ്പം തന്നെ നടികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരങ്ങളും താരം പാഴാക്കാറില്ല. ഇത്തരത്തില്‍ പലപ്പോഴും കങ്കണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമാലോകത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ വിളിച്ചുപറയുകയാണ് താരം.
വമ്പന്‍ നിര്‍മ്മാണക്കമ്പനികളെല്ലാം സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്നും എന്നാല്‍, ഈ നടികള്‍ക്കൊന്നും ആളുകള്‍ വിചാരിക്കുന്നത്ര പണം ലഭിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്.
പണം മാത്രം മനസ്സില്‍ കൊണ്ടു നടക്കുന്ന ആളല്ല താനെന്നും എന്നാല്‍, മുന്‍നിരയിലെ നായികമാരുടെ ഭാവി എന്താകുമെന്ന കാര്യം അറിയില്ലെന്നും, സ്ത്രീകളുടെ അവസ്ഥ മോശമായതുകൊണ്ടാണ് താന്‍ പോരാടുന്നതെന്നും താരം പറഞ്ഞു.
സ്വന്തം അവകാശത്തിനുവേണ്ടി പോരാടിയാല്‍ അവര്‍ പ്രശ്‌നക്കാരാവുമെന്നും ഇവിടെ ഇത്രയും തൊഴില്‍ രഹിതരുണ്ടായത് സ്വാഭാവികമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.