വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

കൊല്ലം: വിദ്യാര്‍ഥിനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്.

പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. 125 അംഗ ദേശീയ കൗണ്‍സിലിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി.

നേരത്തെ സി ദിവാകരനെ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി.

കെ പി രാജേന്ദ്രന്‍. എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം എന്നിവരും കൗണ്‍സിലില്‍ ഇടം നേടിയിട്ടുണ്ട്.

Top