ചെന്നൈ: പണം സമ്പാദിക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലായിരുന്നെന്നു ഡിഎംകെ നേതാവ് കനിമൊഴി.
താന്‍ ഒരു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണെന്നും ധാരാളം പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ ഇരുപതാം വയസില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലായിരുന്നെന്നും കനിമൊഴി വ്യക്തമാക്കി.
മാത്രമല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും കനിമൊഴി പറഞ്ഞു.
നേരത്തെ, 2ജി അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കനിമൊഴി കോടതി കുറ്റവിമുക്തയാക്കിയിരുന്നു.