മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല: കനിമൊഴി

ചൈന്നെ: മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്ന് ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രതിഷേധം നടത്തുമെന്നും കനിമൊഴി പറഞ്ഞു.

ഇതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ശക്തമായി ചെറുക്കേണ്ടതുണ്ടെന്നും കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അണിനിരന്ന് നടത്തിയ പ്രതിഷേധം മാതൃകയാണെന്നും കനിമൊഴി പറഞ്ഞു.

ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്ന് വരണമെന്നും പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കനിമൊഴി ആവശ്യപ്പെട്ടു.

Top