കന്മദം സിനിമയിലെ മുത്തശ്ശി അന്തരിച്ചു

ന്മദം സിനിമയില്‍ മഞ്ജു വാര്യരുടെ മുത്തശ്ശിയായി വേഷമിട്ട ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… എന്ന ഗാനരംഗത്തില്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത വേഷം ചെയ്താണ് ശാരദ നായര്‍ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയത്.

തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്. കന്മദം കൂടാതെ പട്ടാഭിഷേകം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ കഥാപാത്രത്തിനായി ശാരദ നായര്‍ക്ക് ശബ്ദം നല്‍കിയത് അന്തരിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയാണ്. തീര്‍ത്തും വ്യത്യസ്ത ശൈലിയിലാണ് ആ ശബ്ദം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

Top