കേന്ദ്ര സര്‍ക്കാര്‍ മദ്യപിച്ച കൗമാരക്കാരനെ പോലെയെന്ന് കണ്ണന്‍ ഗോപിനാഥന്‍

പനജി: കേന്ദ്ര സര്‍ക്കാര്‍ ‘മദ്യപിച്ച കൗമാരക്കാരനെ’ പോലെയാണ് പെരുമാറുന്നതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. അവന്‍ (കേന്ദ്ര സര്‍ക്കാര്‍) ഒരു സാധാരണ കുട്ടിയല്ല, മദ്യപിച്ച കൗമാരക്കാരനാണ്. അവനെ ചോദ്യം ചെയ്യണം. നശിപ്പിച്ചു തുടങ്ങുമ്പോള്‍, അവന്‍ മറ്റുള്ളവരുടെ വീടായിരിക്കില്ല നശിപ്പിക്കുന്നത്, സ്വന്തം വീടായിരിക്കും.’ കണ്ണന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം തെറ്റായ നിയമമാണെന്ന് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പോലും മനസിലായിട്ടുണ്ട്. എന്നാല്‍ അവരുടെ സ്വന്തം കുഞ്ഞായതിനാലാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനെതിരെ നിശബ്ദത പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വച്ച് രണ്ടു തവണ തന്നെ അറസ്റ്റു ചെയ്തു. പൗരത്വ നിയമത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെയാണ് അതിന് കാരണം. നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി സംസാരിച്ചിട്ടുണ്ട്. അവരും ഇതു മനസിലാക്കുന്നുണ്ട്. അവരുമായി നിങ്ങള്‍ സംസാരിച്ചാല്‍ മനസിലാകും, സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തെറ്റായതെന്തോ നടന്നിട്ടുണ്ടെന്ന് അവര്‍ക്കു ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Top