‘കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ പെണ്‍കുട്ടി… എന്ത് യോഗ്യത?

മര്‍ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കലിലൂടെയാണ് താരം വൈറലായത്. എന്നാല്‍ പ്രിയാവാര്യര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് കന്നഡ നടന്‍ ജഗ്ഗേഷ് രംഗത്തെത്തിയിരിക്കുന്നത്. ഒരു ചടങ്ങില്‍ പ്രിയ വാര്യർ അതിഥിയായി പങ്കെടുത്തതിനെയാണ് ജഗ്ഗേഷ് വിമർശിക്കുന്നത്. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണിതെന്നും ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടുമെന്നുമാണ് ജഗ്ഗേഷ് വിമര്‍ശിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് പ്രിയാവാര്യര്‍ക്ക് അനുകൂലമായി രംഗത്തെത്തിയിരിക്കുന്നത്.

ബംഗലൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രിയ വാര്യര്‍ അതിഥിയായി എത്തിയത്. ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. ഇവര്‍ എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്. ചടങ്ങില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.

https://www.facebook.com/iamjaggesh/photos/a.165948963591465/1212511575601860/?type=3&__xts__%5B0%5D=68.ARAKQB54fqVicWxt5I8n5tx3hS9G-dAVrsH9V-d7MixDuTVQn7M7AtclJKPK3LKcd2GA5p5RJlmSc5yv9LTrx69ucSx5l61eUsUZQKDN387UEy2uv1qJkoejGya2tlCEskjn_kNDp6sSRQT3xPwJb8JjYvRm66LJTcx5hXaog4BU3FzeNDmkwSWSsERJojkw3Pyv6-wEH2yn8KKWNpyH4cQY3aQEyAcDKGmQBiYKvYtL6UpoXfwVTzU04gVW5f3PeJcQ-5Z1LLnVtpF7pxhypVliPchxt0ZfR-sxCpMfkC6x70J75o2Hr5qOGgEW4kYXkuPgZxND0lpJoy69_V8SM346Tg&__tn__=-R

Top