എടപ്പാളില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍ രംഗത്ത്

kanam rajendran

മലപ്പുറം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പൊലീസ് നടപടിയെ അപലപിക്കുന്നുവെന്നും പൊലീസ് തെറ്റ് തിരുത്തേണ്ടതാണെന്നും കാനം പറഞ്ഞു.

എന്നാല്‍ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തിയേറ്റര്‍ സംഘടനകള്‍. മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും പൊലീസിന്റെ തെറ്റ് മറച്ചുവെക്കുവാനാണ് അറസ്റ്റ് ചെയ്തതെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. പീഡനവിവരം അറിയിക്കാന്‍ വൈകിയെന്നും വീഡിയോ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് തിയേറ്റര്‍ ഉടമയായ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top