തിരുവനന്തപുരം: കണ്ണന്‍ ദേവന്‍ കേസില്‍ വിധി എത്രയും വേഗം പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വിഎസ് കത്തു നല്‍കി. ഈ മാസം 19 നാണ് ആവശ്യമുന്നയിച്ച് കത്തെഴുതിയത്.
വാദം പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിധി പറഞ്ഞില്ല. ചീഫ് ജസ്റ്റിസ് കേസില്‍ ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു.
കേസില്‍ എത്രയും വേഗം വിധി പറയണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പും കത്ത് നല്‍കിട്ടുണ്ട്.