കൊച്ചി: താന്‍ ആര്‍ എസ് എസുകാരന്‍ ആയിരുന്നുവെന്നും ശാഖയില്‍ പോയിട്ടുണ്ടെന്നും രാജി വച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.
കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ ആര്‍എസ്എസ്സിന്റെ വേഷവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് തിരിച്ചറിവ് വന്നതോടെ അതില്‍ നിന്നും വിട്ടുവെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയ സമയത്താണ് കേരളം കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥനെ അറിയുന്നത്. താന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ആണെന്ന് വെളിപ്പെടുത്താതെ മറ്റുള്ളവര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട ഒരാളാണ് കണ്ണന്‍ ഗോപിനാഥന്‍.
പിന്നീട് കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ജോലി രാജി വച്ച് പ്രതിഷേധിക്കുക കൂടി ചെയ്തപ്പോഴാണ് ഇദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ സി എ എയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ വീണ്ടും കണ്ണന്‍ ഗോപിനാഥ് എന്ന പേര് വാര്‍ത്തകളില്‍ ശ്രദ്ധേയമായി.
സര്‍വീസില്‍ നിന്നും ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.