ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എല്‍ഡിഎഫിനെ പിന്തുണച്ചു എന്നതിനര്‍ഥം അവര്‍ എല്‍ഡിഎഫിലേക്കു വന്നു എന്നല്ലന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനു വോട്ടില്ല. മാണിക്കു വോട്ടുള്ളത് പാലായില്‍ മാത്രമാണെന്നും കാനം വ്യക്തമാക്കി.
അതേസമയം ചെറിയ പൊട്ടിത്തെറികള്‍ക്കിടെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന പ്രസ്താവനയുമായി ബിജെപി നേതാവ് വി. മുരളീധരനും രംഗത്ത് വന്നു. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട് അതുതന്നെയാണ് തന്റേയും നിലപാടെന്നും മുരളീധരന് അറിയിച്ചു.