മലപ്പുറം: കാനം രാജേന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
ഇതോടൊപ്പം 96 അംഗ സംസ്ഥാന കൗൺസിലിനേയും തെരഞ്ഞെടുത്തു. 89 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കൗൺസിലിൽ ഇത്തവണ അംഗങ്ങളുടെ എണ്ണം ഉയർത്തുകയായിരുന്നു. 10 കാൻഡിഡേറ്റ് അംഗങ്ങളും 9 കൺട്രോൾ കമ്മിഷൻ അംഗങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാന കൗൺസിൽ.