മോദിയെ കളിയാക്കുന്നത് ഫോണും കുത്തിയിരിക്കുന്ന പണിയില്ലാത്ത മലയാളികളാണെന്ന് കണ്ണന്താനം

Kannanthanam

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചു കൊണ്ടുപോയ പണം ജനങ്ങളിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചൂണ്ടിക്കാട്ടി.

ആധാര്‍ ലിങ്ക് ചെയ്തതോടെ എല്ലാ സര്‍ക്കാര്‍ സഹായങ്ങളും പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ കൃത്യമായി എത്തിയെന്നും, 2.39 ലക്ഷം കോടി രൂപയാണ് പാവപ്പെട്ടവര്‍ക്ക് കിട്ടിയതെന്നും, അഴിമതി ഇല്ലാതായതോടെ കേന്ദ്രത്തിന് 57000 കോടി രൂപ ലാഭവുമുണ്ടായെന്നും, 15000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചെന്നും, സൗജന്യമായി വൈദ്യുതി എത്തിക്കാന്‍ 16500 കോടി രൂപ ചെലവാക്കിയെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.

മാത്രമല്ല, 88 ശതമാനം ജനപിന്തുണയുള്ള നേതാവായി നരേന്ദ്ര മോദി ഉയരാന്‍ കാരണം മറ്റൊന്നുമല്ലെന്നും, 6.4 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെന്നും, ജനങ്ങള്‍ക്കായി വിപ്ലവകരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും, ഇതിനെ കളിയാക്കുന്നത് എപ്പോഴും ഫോണും കുത്തിയിരിക്കുന്ന പണിയില്ലാത്ത മലയാളികളാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഡിജിറ്റല്‍ വിപ്ലവം പണക്കാര്‍ക്ക് മാത്രമല്ല പാവപ്പെട്ടവര്‍ക്കും ഗുണമുണ്ടായെന്നും, ഇനി എല്ലാവര്‍ക്കും ജോലി ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Top