കണ്ണൂര്‍: ചികിത്സയ്ക്ക് കൊണ്ടുവന്ന റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്ന കോഴിക്കോട് വളയം സ്വദേശി രാജന്‍ ആണ് രക്ഷപ്പെട്ടത്.
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. രാജനെ കഴിഞ്ഞ മാസം 21നാണ് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്.
രാജന്‍ ഉള്‍പ്പെടെ ഏഴ് തടവുകാരെയാണ് ചികിത്സയ്ക്ക് വേണ്ടി കൊണ്ടുവന്നത്. രാജനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.