പേരാവൂര്‍ : കണ്ണൂര്‍ ആറളം ഫാം പുനരധിവാസ മേഖലയിലെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു.
ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിലെ നാരായണന്റെ ഭാര്യ അമ്മിണിയാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വീട്ടില്‍ നിന്ന് പിണങ്ങി വനത്തിനുള്ളിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് ലഭിച്ച വിവരം.
പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.