കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പിണറായി സ്വദേശി രമിത് ആണ് മരിച്ചത്. സ്ഥലത്തെ പെട്രോള്‍ പമ്പിന് സമീപത്തു വച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. പതുങ്ങി നിന്ന് അക്രമി സംഘം രമിതിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ രമിത് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. രമിത്തിന്റെ പിതാവ് നേരത്തെ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കൂത്തുപറമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടികൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിന് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്