തിരുവനന്തപുരം: രാജ്യാന്തര സര്‍വീസിനു തയ്യാറായ കണ്ണൂര്‍ വിമാനത്താവളം എന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷെയര്‍ ചെയ്തത് സ്‌കോട്‌ലാന്‍ഡിലെ സ്‌റ്റോണോവേ എയര്‍പോര്‍ട്ടിലെ റണ്‍വേയുടേത്.
മുഖ്യമന്ത്രിയുടെ അവകാശവാദത്തെ അദ്ദേഹത്തിന്റെ പോസ്റ്റിനുള്ള കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും സോഷ്യല്‍മീഡിയ പൊളിച്ചടുക്കി. കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വീസിന് സജ്ജമായി എന്നു പറഞ്ഞുകൊണ്ട് മൈ കണ്ണൂര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന വാര്‍ത്തയാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍, ഇത് സ്‌കോട്‌ലാന്‍ഡിലെ സ്‌റ്റോണോവേ വിമാനത്താവളമാണെന്ന് അധികം വൈകാതെ ആളുകള്‍ കണ്ടുപിടിച്ചു. സംഗതി വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി രക്ഷപ്പെടുകയായിരുന്നു.