കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ റണ്‍വേയില്‍ കുറുക്കന്മാര്‍ കയറിക്കൂടിയതില്‍ പാട് പെട്ട് പൈലറ്റുമാര്‍. കുറുക്കന്മാരെ പുറത്തുചാടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് അധികൃതര്‍. റണ്‍വേയില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനായി ഇട്ട പൈപ്പിലൂടെയാണ് ആറോളം കുറുക്കന്മാര്‍ റണ്‍വേയിലേക്ക് കയറിയത്.
ഇന്നലെ കൊച്ചിയില്‍ നിന്ന് രാവിലെ 7ന് പറന്നുയര്‍ന്ന യൂസഫലിയുടെ സ്വകാര്യ വിമാനം കണ്ണര്‍ എയര്‍പോട്ടില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കവെയാണ് റണ്‍വേയില്‍ കുറുക്കന്മാര്‍ കടന്ന് കൂടിയത്. കൂടുതല്‍ കുറുക്കന്മാര്‍ കയറാതിരിക്കാന്‍ പൈപ്പിന് നെറ്റ് കെട്ടി. ഇതോടെ അകത്തു കടന്നവയ്ക്ക് പുറത്തു കടക്കാനാകാത്ത സ്ഥിതിയായി. കോഴിയിറച്ചി നല്‍കി വലയിട്ടു പിടികൂടാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.