കണ്ണൂര്‍ വിമാനത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി എത്തില്ല

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. ഡിസംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും.

കണ്ണൂരില്‍ ഡിസംബര്‍ ആറ് മുതല്‍ സര്‍വീസ് തുടങ്ങാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതിന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യവിമാനം അബുദാബിയിലേക്ക് സര്‍വീസ് നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും.ഇന്‍ഡിഗോ എയര്‍, ജെറ്റ് എയര്‍വേഴ്സ്, സ്പൈസ് ജറ്റ്, എന്നിവയും തുടക്കം മുതല്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസ് നടത്തും.ഇതെല്ലാം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.

Top