കണ്ണൂര്‍: കണ്ണൂരില്‍ ആംബുലന്‍സ് വാനിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വളപട്ടണം സ്വദേശി അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്.
കണ്ണൂരിലെ വളപട്ടണത്താണ് അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു.