കണ്ണൂർ: തെരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂർ, മട്ടന്നൂർ നഗരസഭ. ആഗസ്റ്റ് 20നാണ് വോട്ടെടുപ്പ്. ഇന്നുമുതൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. ഇടതുമുന്നണി വൻഭൂരിപക്ഷത്തിൽ ഭരണം കയ്യാളുന്ന നഗരസഭയിൽ ഇക്കുറി പോരാട്ടം കനക്കും.സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. നഗരസഭയുടെ രൂപീകരണത്തൊച്ചൊല്ലിയുള്ള നിയമ പോരാട്ടത്തിനൊടുവിൽ 1997 ൽ പ്രത്യേകമായി തിരഞ്ഞെടുപ്പ് നടന്നു.
അന്നുമുതൽ ഇന്നുവരെയും തിരഞ്ഞെടുപ്പ് രംഗത്ത് ഒറ്റയാനാണ് മട്ടന്നൂർ നഗരസഭ. ആകെയുള്ള 35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എൽഡിഎഫ് 28 യുഡിഎഫ് 7 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.